BREAKING NEWS


Tag: congress_leader

‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ
Kerala News, Latest news, Politics, Top News

‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ ...
Breaking News, Kannur, Politics

‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…

കണ്ണൂർ: വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പണിയെടുത്തയാൾക്ക് ഡിസിസി പ്രസിഡൻറ് ഇത്തവണ പാർട്ടി ചിഹ്നവും മത്സരിക്കാൻ സീറ്റും നൽകി, പക്ഷെ ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുകയാണ് ആ കോണ്‍ഗ്രസ് നേതാവ്. സംഭവം ഇതാണ്.. കണ്ണൂരിലെ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പാത്തന്‍പാറ വാര്‍ഡിലാണ് കൈപ്പത്തി ചിഹ്നം കൊണ്ട് പുലിവാല് പിടിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ആന്‍റണി കുര്യന്‍ എന്നാണ് ഈ യുവനേതാവിന്റെ പേര്, നാട്ടുകാരുടെ സ്വന്തം നോബിള്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തവണ ആദ്യമായാണ് പഞ്ചായത്തിലേക്ക് ഒരു സീറ്റ് കിട്ടിയത്. പാര്‍ട്ടി പൂര്‍ണ്ണ മനസോടെ നല്‍കിയ സീറ്റായത്കൊണ്ടും മറ്റ് വിമത ശല്യമില്ലാതിരുന്നത് കൊണ്ടും നോബിൾ പണി തുടങ്ങി. യു.ഡി.എഫിന്‍റെ കര്‍മ്മധീരനായ ആന്‍റണി കുര്യന് കൈ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന ബോര്‍ഡുകളും പലയിടത്തും സ്ഥാനം പിടിച്ചു. പ്ര...