വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍
വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി.
കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവിനെ കണ്ടെത്തിയത്.
പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്.
ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.
കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ....
