‘ഛത്തീസ്ഗഡ് സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ഉറപ്പ് നൽകി’; അനൂപ് ആന്റണി
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു.
കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷ നിർഭരമായ നടപടി ഉണ്ടാകുമെന്നും അനൂപ് ആന്റണി പറഞ്ഞു. അനുഭാപൂർവം പരിഗണിക്കാമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ പ്രതികരണമെന്ന് റായ്പൂരിലെത്തിയ അനൂപ് ആന്റണി പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‍റങ്ദൾ വാദം പൊളിയുകയാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രികൾക്കൊപ്പം എത്തിയതെന്ന...

