BREAKING NEWS


Tag: Central Government

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ
Top News, India, Kerala News, Latest news, Money, National

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്...
നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം
India, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ മറ്റ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമാകുന്നില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ച...
പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 153.20 കോടി രൂപ
Kerala News, Latest news, Top News

പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 153.20 കോടി രൂപ

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്. അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ' അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1066.80 കോടി രൂപ അനുവദിച്ചു. ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ്ഡിആർ...
വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം
India, National, News

വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം

ന്യൂഡൽഹി: വിമാനതാവളത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കരട് പ്രകാരം ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഡിജിസിഎ ക്ക്‌ നിർദ്ദേശം നൽകാൻ അധികാരം നൽകുന്നു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ പൊളിറ്റിക്കൽ നടപടി സ്വീകരിക്കാം.
India, Latest news

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Women

Women വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലബിച്ചതായി പുറത്ത് വന്നത്.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  Also Read: http:// https://steelblue-ferret-311405.hostingersite.com/pinarayi-govt-cheated-the-farmer-k-sudhakaran-mp/ [ നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങളിൽ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. ...