ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്
ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകൾക്കാണ് വി എസ് ഊർജം പകർന്നതെന്ന് മനസിലാക്കിത്തരുകയാണ് തടിച്ചുകൂടിയ ഒരു പറ്റം ജനക്കൂട്ടം. രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.
വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് പുലർച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ...

