മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു
മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു.
ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീ...

