BREAKING NEWS


World

അസീം മുനീറിന്  അധികാരങ്ങളും   ആജീവനാന്ത നിയമപരിരക്ഷയും നൽകി പാക് പാർലമെൻ്റ്
World

അസീം മുനീറിന്  അധികാരങ്ങളും   ആജീവനാന്ത നിയമപരിരക്ഷയും നൽകി പാക് പാർലമെൻ്റ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പാർലമെന്റ് ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത സുരക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലൂടെ രാജ്യത്തെ ആണവായുധ സജ്ജമായ സൈന്യത്തിന് രാഷ്ട്രീയ-ഭരണ സംവിധാനത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.മുനീറുടെ നിയന്ത്രണം വിവിധ സൈനിക ശാഖകളിലാകെ വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനും പാർലമെന്റ് അധോസഭ അംഗീകാരം നൽകി. ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്ഥാനിലെ വിദേശനയം, ആഭ്യന്തര രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ തുടങ്ങി നിർണായക വിഷയങ്ങളിലെ അന്തിമ നീക്കം സൈന്യമാണ് നിർണ്ണയിച്ചുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അസിം മുനീറിനെ ഫോർ-സ്റ്റാർ ജനറലിൽ നിന്ന് രാജ്യത്തിന്റെ രണ്ടാമത്തെ ഫീൽഡ് മാർഷലായി ഉയർത്തിയത്. യുഎസുമാ...
അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു
World

അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു

വാഷിങ്ടൺ: 43 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു. സെനറ്റും ജനപ്രതിനിധി സഭയും ബിൽ പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ ഒപ്പ് ലഭിച്ചത്. ഇതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭ്യമാകും.ദീർഘകാല അടച്ചുപൂട്ടലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഫെഡറൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ ജോലിയിൽ തിരിച്ചെത്തും. എന്നാൽ സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പൂർണ്ണമായി പുനരാരംഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന. 43 ദിവസത്തെ അടച്ചുപൂട്ടൽ അമേരിക്കയുടെ ഭരണചരിത്രത്തിലെ അപൂർവ പ്രതിസന്ധിയായി മാറിയിരുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം താളം തെറ്റിയതോടെ നിരവധി യാത്രക്കാർ കുടുങ്ങുകയും ശമ്പളം ലഭിക്കാതെ ലക്ഷക്കണക്കിന് ജീവനക്കാർ ദുരിതത്തിലാവുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 222 വോട്ടുകൾ അനുക...
ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു
World

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം.തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കും. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.  പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്. അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ്...
യുക്രെയ്നിലെ   പൊക്രോവ്സ്കിൽ  ആക്രമണം കടുപ്പിച്ച് റഷ്യ
World

യുക്രെയ്നിലെ പൊക്രോവ്സ്കിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പോക്രോവ്സ്ക് ശക്തമായ ആക്രമണം തുടരുന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച് യു ആർ പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി തുടരുന്ന പോക്രോവ്സ്കിലെ യുദ്ധം ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ഇരുഭാഗത്തുനിന്നും റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയാണ്. ഡൊണെറ്റ്സ്കിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 70,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന പോക്രോവ്സ്ക് ഇപ്പോൾ വൻതോതിൽ നശിച്ച നിലയിലാണ്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പ്രത്യേക സേനയെ നിയോഗിച്ചതായും HUR പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ സഹായത്തോടെയുള്ള യുക്രെയ്ൻ സൈന്യത്തിന്റെ നീക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പ...
സുഡാൻ കലാപത്തിൽ പാലായനം തുടരുന്നു; സഹായവുമായി സന്നദ്ധ സംഘടനകൾ
World

സുഡാൻ കലാപത്തിൽ പാലായനം തുടരുന്നു; സഹായവുമായി സന്നദ്ധ സംഘടനകൾ

അൽ ഫാഷർ: സുഡാനിലെ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായ അൽ ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്തതോടെ ജനങ്ങളുടെ പലായനം തുടരുന്നു. ഏകദേശം 60,000 പേർ ഇവിടെ നിന്ന് ഒഴിഞ്ഞുപോയതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫിന്റെ കൈകളിലെത്തിയതോടെ കൂട്ടക്കൊലയും അതിക്രമങ്ങളും നടന്നുവെന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായി റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് അറിയിച്ചു. ആർഎസ്എഫിന്റെ ആക്രമണങ്ങൾ ശക്തമായതിനാൽ നഗരത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നവർക്കുള്ള മാനുഷിക സഹായം ഉറപ്പാക്കാനായി റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ അടിയന്തര നടപടി തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ 2,500 പേർ അൽ ദബായിൽ എത്തുമെന്നാണ് സുഡാൻ റെഡ് ക്രസന്റിന്റെ കണക്ക്. രണ്ടര വർഷമായ...
‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്
World

‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കിനിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. 'ലോകമെമ്പാടുമുള്ള നമ്മുടെ നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!' അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ വർഷങ്ങളായി സുരക്ഷാ പ്രശ്‌നങ്ങളും വിവിധ മത, ഗോത്ര വിഭാഗങ്ങ...
World

വർക്ക് പെർമിറ്റിന് യുഎസിൽ ഇനി പുതിയ നിയമങ്ങൾ; ഇന്ത്യക്കാർക്കു തിരിച്ചടി

കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക. ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ചില പ്രത്യേക വിഭാഗങ്ങൾക്കൊഴികെ കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്. എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക. 2025 ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതനുസരിച്ച് ഇനി മുതൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നടക്കാതെയാവും. എന്നാൽ, ഒക്ടോബർ 30-ന് മുമ്പ് കാലാവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധിക്കില്ല."പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശോധനയും സ്ക്രീനിംഗും" ഉ...
ഗാസയിൽ  ഇസ്രയേൽ ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
World

ഗാസയിൽ ഇസ്രയേൽ ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോ​ഗ്യ മന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിൻ്റെ വാദം. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ഒരു സൈനികനെ കൊന്നതിന് പ്രതികാരമായി ഇസ്രയേൽ തിരിച്ചടി നടത്തിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. എന്നാൽ നിലവിലെ ആക്രമണം വെടിനിർത്തലിന് ഭീഷണിയാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് നല്ല രീതിയിൽ പെരുമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ...
സമാധാന കരാറിനു ശേഷം  ഗാസയില്‍ വീണ്ടും  ഇസ്രയേല്‍ ആക്രമണം; 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു
World

സമാധാന കരാറിനു ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഗാസയില്‍ ശക്തമായ തിരിച്ചടി നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവ് നൽകിയത്. തെക്കന്‍ റഫയില്‍ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെതന്യാഹു 'ശക്തമായ' ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രേയല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 18 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ ഇസ്രയേല്‍-ഹമാസ് സമാധാനക്കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായത്. ...
ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസിൽ രണ്ട് പേർ അറസ്റ്റിൽ
World

ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

പാരീസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.  പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഫ്രാന്‍സ് പൊലീസ് പിടികൂടിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പാരീസിലെ സെയിൻ-സെയിന്റ് - ഡെനിസിൽ നിന്നുള്ളവരാണ് പിടിയിലായവരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച പകലാണ് ലോകത്തെയാകെ ഞെട്ടിച്ച് മോഷണം നടന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തില്‍ നിന്ന് 88 മില്യണ്‍ വിലമതിക്കുന്ന ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്.അകത്ത് കടന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി ഏഴു മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക...