BREAKING NEWS


World

World

കുവൈത്തിൽ കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാടുകടത്തിയത് 595,000 വിദേശികളെ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ 33 വർഷത്തിനിടെ 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോർറ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് പറഞ്ഞു. ഇതിൽ 354,168 പേര്‍ പുരുഷന്മാരും 230,441 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. 2024 മുതൽ 25,000 പേരെ കൂടി അയച്ചു....
World

ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം യഹ്‌യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൈവിരലുകൾ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സേനയുടെ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ തലയോട്ടി പൊട്ടിയതായും റിപ്പോർട്ടിലുണ്ട്. തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിലാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിൻ്റെ വലിയ വിജയമായാണ് സിൻവാറിൻ്റെ മരണം എന്നാണ് വിലയിരുത്തൽ. സിൻവാർ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സിൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിൽ ടെഹ്‌റാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെ...
World

ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഖമേനി

ടെഹ്‌റാന്‍: ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല...
World

പിന്തുണ ലഭിക്കുന്നില്ല; ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും Afghanistan Embassy

Afghanistan Embassy ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന. https://www.youtube.com/watch?v=rn1HXHnekYo ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള കാരണമായി അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ അപ്രതീക...
World

നിജ്ജാർ കൊലപാതകം: നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ; കടുപ്പിച്ച് ഇന്ത്യ Canada

Canada ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ. അന്വേഷണത്തിനായി കാനഡ പ്രത്യേക സംഘത്തെ രൂപികരിച്ചു. സംഘത്തിന് ആവശ്യമെങ്കിൽ ഇന്ത്യയിൽ എത്തി അന്വേഷണം നടത്താൻ അനുമതി നൽകണം എന്നും കാനഡ ആവശ്യപ്പെട്ടു. അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. https://www.youtube.com/watch?v=fgF04dOuT20 നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്ക ആവ‍ർത്തിച്ച് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില്‍ കാനഡ വിഷയം ചര്‍ച്ചയായില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി...
Health, News, World

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Disease X

Disease X ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്സ്' എന്ന മഹാമാരിയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്സിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. Also Read: https://steelblue-ferret-311405.hostingersite.com/history-is-born-jawaan-to-11-digit-collection-announced...
News, World

ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി’; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക India

India ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചാണ് ശ്രീലങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങൾ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി അഭിപ്രായപ്പെട്ടു. ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. യാതൊരു തെളിവുകളുമില്ലാതെയാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രംഗത്തുവന്നത്. ഇതേ സമീപനം അവർ ശ്രീലങ്കയോടും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന കടുത്ത നുണയാണ് അന്ന് കാനഡ പറഞ്ഞത്. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അലി സാബ്രി പ്രതികരിച്ചു. Also Read: https://steelblue-ferret-311405.hostingers...
World

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയുമായി സൗദി; ജിദ്ദ ടവര്‍ ഏറ്റവും ഉയരമുള്ള കെട്ടിടം, പണി പുനരാരംഭിച്ചു Burj Khalifa

Burj Khalifa ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ച് സൗദി അറേബ്യ. 2013ല്‍ നിര്‍ത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് സൗദി മറികടക്കും. https://www.youtube.com/watch?v=9XFB5DGUdq4&t=444s 2011ല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ 'ജിദ്ദ ടവര്‍' എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം സൗദി ഭരണ കൂടം പ്രഖ്യാപിച്ചത്. 2013ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 50 നിലകള്‍ വരെ ഉയര്‍ന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പിന്നീട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. Also Read : https://steelblue-ferret-311405.hostingersite.com/the-government-may-bear-the-expenses-of-the-nipa-victims-health-minister-veena-g...
World

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു Brazil

Brazil ബ്രസീലിൽ വിമാനം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. https://www.youtube.com/watch?v=6sbTORp_7Ds അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ചത് ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നത്. Also Read : https://steelblue-ferret-311405.hostingersite.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ...
World

ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച്‌ കാനഡ; ‘ട്രൂഡോയുടെ പ്രതികാരം’ Trudeau’s Revenge

Trudeau's Revenge ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി കാനഡ. ജി 20 ഉച്ചകോടിയില്‍ ഖലിസ്ഥാന്‍ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെ പരസ്യ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചത്. Also Read : https://steelblue-ferret-311405.hostingersite.com/shiyas-kareem-a-young-woman-filed-a-harassment-complaint-against-actor-shias-karim/ ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന വാണിജ്യ മിഷനെ കുറിച്ചുള്ള ചര്‍ച്ചയാണ് നിര്‍ത്തിവച്ചത്. കാനഡയുടെ ഇന്തോ-പസഫിക് നയതന്ത്ര ബന്ധ പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ടീം കാനഡ ട്രേഡ് മിഷന്റെ പ്രധാന ലക്ഷ്യമാണ് ഇന്ത്യ എന്നായിരുന്നു ഇരു രാജ്യങ്ങളും ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. https://www.youtube.com/watch?v=01nE6ShTncU ഇന്ത്...