BREAKING NEWS


Politics

Kerala News, News, Politics

ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം JDS

JDS ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം. കര്‍ണാടകയില്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള ജെഡിഎസ് തീരുമാനത്തോടെയാണ് കേരളഘടകം ഭാവി തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാന പാര്‍ട്ടിയായി മുന്നോട്ടു പോകണോ അതോ ആര്‍ജെഡിയില്‍ ലയിക്കണമോ എന്നതിലാണ് ജെഡിഎസ് കേരള ഘടകത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്. എല്‍ജെഡിക്കൊപ്പം ആര്‍ജെഡിയില്‍ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗം. ഇല്ലെങ്കിൽ സിഎം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന നിലപാടും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയായി സ്വതന്ത്രമായി നില്‍ക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം. Also Read: https://steelblue-ferret-311405...
Kerala News, Latest news, News, Politics

നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ  സമർപ്പിച്ചു Legislative Assembly

Legislative Assembly ക്രൈംബ്രാഞ്ച് നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.   മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.  Also Read: https://steelblue-ferret-311405.hostingersite.com/arvid-swamy-and-prithviraj-in-mohanlal-film-fans-in-excitement/ വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.  https://www.youtube.com/watch?v=xpKkPsPGiqg&t=11s സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.  ...
Kerala News, Latest news, News, Politics

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar

Ganesh Kumar മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. https://www.youtube.com/watch?v=otIbCK_bU1k ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ...
Kerala News, News, Politics

മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു Chief Minister

Chief Minister മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ ടൗണിലൂടെ ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും കാർത്തികേയനും സഹപ്രവർത്തകരും കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കർ കോളജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചതെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പ്രവർത്തകരും പൊലീസുമായി ഏറെ നേരം തർക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തത്. Also Read: https://s...
Kerala News, News, Politics

ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല; കരുവന്നൂർ തട്ടിപ്പിനെ സിപിഎം അം​ഗീകരിക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ MV Govindan

MV Govindan കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. Also Read: https://steelblue-ferret-311405.hostingersite.com...
News, Politics

ബസുപിടിച്ച് ചെല്ലുന്ന മന്ത്രിസഭയെ ജനം ആട്ടിയോടിക്കും : വി .മുരളീധരൻ V. Muraleedharan

V. Muraleedharan മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിൽ സംസ്ഥാന പര്യടനം നടത്തിയിട്ട് ഒരു കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമലയിൽ ജനം മറുപടി നൽകിയത് പോലെ മുഖ്യമന്ത്രിക്കും കൂട്ടർക്കും ജനം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിറ്റിലെ പടം കണ്ട് തെറ്റിദ്ധരിച്ച് വോട്ടുചെയ്തവർ കള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോൾ വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മുരളീധരൻ വിമർശിച്ചു. . ഹെലികോപ്റ്ററിൽ പറക്കാനും വിദേശയാത്രകൾക്ക് പൊടിക്കാനും സർക്കാരിന് പണമുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/loan-app-scam-1427-complaints-this-year-alone-police-to-remove-72-apps/ കുടുംബത്തേയും സുഹൃത്തുക്കളേയും കൂട്ടി ലോകപര്യടനം നടത്തുകയല്ല വേണ്ടതെന്നും കാര്യക്ഷമമായി ഭര...
Kerala News, Politics

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍ Veena George

Veena George: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. https://www.youtube.com/watch?v=MsrupEGIcJ8 തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപ...
Kerala News, Politics

ജനസമ്പര്‍ക്കം സിപിഎമ്മിന്റെ ഇലക്ഷന്‍ സ്റ്റണ്ടെന്ന് കെ സുധാകരന്‍ എംപിK. Sudhakaran

K. Sudhakaran മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാര്‍ഡുകളുമായി ആയിരുന്നു. Also Read: https://steelblue-ferret-311405.hostingersite.com/aadhaar-is-not-mandatory-to-add-name-in-voter-list-election-commission-in-supreme-court/ എല്ലാ ജില്ലകളിലും സിപിഎം ജനസമ്പര്‍ക്ക പരിപാടി തടയുകയും ചിലയിടങ്ങളില്‍ ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്തു. കനത്ത പോലീസ് ബന്തവസിലാണ് അന...
Kerala News, Politics

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി വിരട്ടി, കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും K Surendran

K Surendran മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. കേസിൽ ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Also Read: https://steelblue-ferret-311405.hostingersite.com/disclosure-in-oommen-chandys-autobiography-majority-of-mlas-supported-chennithala-to-become-opposition-leader/ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്...
Kerala News, Politics

ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ Ramesh Chennithala

Ramesh Chennithala ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി. ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിൽ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. Also Read: https://steelblue-ferret-311405.hostingersite.com/india-canada-crisis-intensifies-india-to-step-up-action-against-canada/ ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിർദ്ദേശിക്കുന്നില്ലെങ്കിൽ രമേശ് തുടരട്ടെ എന്നായിരുന്നു തൻറെ നിലപ...