BREAKING NEWS


News

ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു
World, News

ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്....
എയർ ഇന്ത്യയുടെ  പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ
National, News

എയർ ഇന്ത്യയുടെ പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്....
രണ്ട് മാസം മുൻപ്  കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ
Death, News

രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അവർ പോലീസിനോട് പറഞ്ഞത്. അതേസമയം തനുവിനെ കാണാനില്ലെന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഭർത്താവായ അരുണ്‍ സിംഗിന്റെ വീടിന് സമീപമുള്ള റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയ...
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇന്ത്യയുടെ മൗനത്തെ വിമർശിച്ച്  സോണിയ ഗാന്ധി
India, News

ഇസ്രയേൽ-ഇറാൻ സംഘർഷം: ഇന്ത്യയുടെ മൗനത്തെ വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേലിൻ്റെ അക്രമണങ്ങളെയും ഗാസയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്കുമെതിരെ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് ശബ്ദം മാത്രമല്ല, അതിനോട് ചേർന്നിരുന്ന മൂല്യങ്ങളും ഇപ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നു. എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആക്ഷേപം. 'ദി ഹിന്ദു' വിൽ പ്രസിദ്ധീകരിച്ച "ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല" എന്ന ലേഖനത്തിലൂടെയാണ് വിമർശനം രേഖപ്പെടുത്തിയത്. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വേണം. പശ്ചിമേഷ്യയിൽ പിരിമുറുക്കം കുറയ്ക്കാൻ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് ഇന്ത്യയുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഈ പ്രദേശത്തെ സമാധാനം നമ്മുടെ രാജ്യത്തിന് നിർണ...
സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ
National, News

സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ

ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ പിന്നീട് അതിന് നിലനിൽപ്പില്ല അമിത് ഷാ പറഞ്ഞു....
ബീഹാറിൽ വാർധക്യ-വിധവ പെൻഷൻ 400 ൽ നിന്ന് 1100 ലേക്ക് കൂട്ടി
News

ബീഹാറിൽ വാർധക്യ-വിധവ പെൻഷൻ 400 ൽ നിന്ന് 1100 ലേക്ക് കൂട്ടി

പാട്ന: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം എല്ലാ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ആയി ലഭിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 1.09 കോടി പേർ ബിഹാറിൽ ക്ഷേമ പെൻഷനിൽ ഗുണഭോക്താക്കളാണ്. ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. കൂടാതെ പഞ്ചായത്ത് രാജ് സംവിധാനത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവൻസുകളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഗ്രാമതലവന്മാർക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ പരിധി ഇരട്ടിയാക്കി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ അംഗീകരിക്കാനുള്ള അധികാരവും നൽകി. ഈ വർഷവസാനം നടക്കാൻ ഇരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം....
വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
News, Latest news

വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്: വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ പറഞ്ഞു. വീടിനകത്ത് കളിക്കുമ്പോഴാണ് പുലി കുട്ടിയെ കടിച്ചു കൊണ്ടു പോയത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡിനെ എത്തിച്ചും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. പിന്നീട് കുട്ടിയുടെ ഉടുപ്പിൻ്റെ ഭാഗം കണ്ടെത്തി. തുടർന്ന് മൃതദേഹം കണ്ടെത്തി....
എഐ യുവജനതജക്ക് അപകടം – മാർപാപ്പ
News

എഐ യുവജനതജക്ക് അപകടം – മാർപാപ്പ

വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി ബൗദ്ധികശേഷിയെ ബാധിക്കുന്നു. യാഥാർഥ്യം ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന്റെ കഴിവിനെ എ ഐ ബാധിചേക്കാമെന്ന് ലിയോ പതിനാലാമൻ മാർ പാപ്പ പറഞ്ഞു. എഐ യെ കുറിച്ചുള്ള രണ്ടാം റോം സമ്മേളനത്തിൽ എഴുതിയ സന്ദേശം പങ്കുവക്കുകയായിരുന്നു അദ്ദേഹം.
പാരിസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി നീരജ് ചോപ്ര
Sports, News

പാരിസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി നീരജ് ചോപ്ര

പാരിസ്: പാരിസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്. ആദ്യ ത്രോയിൽ 88.16 മീറ്റർ എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനം നേടിയത്. ആദ്യമായിട്ടാണ് സീസണിലെ ഡയമണ്ട് ലീഗിൽ നീരജ് ഒന്നാം സ്ഥാനം നേടുന്നത്. എട്ട് വർഷത്തിന് ശേഷമാണ് നീരജ് പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കുന്നത്. ജർമനിയുടെ വെബ്ബറിനാണ് (87.88) രണ്ടാം സ്ഥാനം....
കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കും – മന്ത്രി കെ രാജൻ
Kerala News, News

കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കും – മന്ത്രി കെ രാജൻ

നവംബർ ഒന്ന് മുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. ക്യൂ ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡായിരിക്കും നൽകുക. ഇത് വഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായ എല്ലാ വില്ലേജുകളിലും നവംബർ ഒന്ന് മുതൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു....