വിജയയാവേശത്തിൽ എന്‍ഡിഎ; ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും
ദില്ലി: മഹാവിജയത്തിന്റെ ശക്തിയിൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാക്കി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി പദവികളുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണപ്രകാരം രണ്ട് സ്ഥാനങ്ങളും തൽക്കാലം ബിജെപി കൈവശം വയ്ക്കും. അഞ്ച് വർഷത്തെ കാലയളവിൽ കൂട്ടുകക്ഷികളെ കൂടുതൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും നിലനിൽക്കുന്നു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18-ന് നടക്കും. നിതീഷിനെ മുഖ്യമന്ത്രിപോസ്റ്റിന്റെ മുഖമായി മുന്നോട്ട് വെച്ച് നടത്തിയ പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചു. പതിനെട്ടാം നിയമസഭയുടെ ചുമതലയേൽക്കാൻ നിതീഷ് കുമാർ ഒരുങ്ങുകയാണ്.തുടക്കത്തിൽ ബിജെപി ഈ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാകുമ്പോൾ നിതീഷ് തന്നെ മുഖ്യമന്ത്രിയാകും എന്ന് പാർട്ടി സമ്മതിച്ചു. കേന്ദ്രത്തിലേക്കുള്ള ജെഡിയുവിന്റെ 12 എംപിമാരുടെ പിന്തുണയും നിലനിൽക്കുന്ന...










