BREAKING NEWS


Kerala News

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി, വീട് നിർമ്മിച്ച് നൽകും
Kerala News, Latest news, Top News

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി, വീട് നിർമ്മിച്ച് നൽകും

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മകനെ സർക്കാർ ജോലി നൽകും. കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകാനും ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ നേരത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) നേരത്തെ തീരുമാനമെടുത്തിരുന്നു. ജൂലൈ 3ന് കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡിലെ ഒരു കെട്ടിടഭാഗം തകർന്നുവീണ് സംഭവമുണ്ടാകുകയായിരുന്നു. രോഗിയായ മകളെ നോക്കാൻ ആശുപത്രിയിൽ എത്തിയ ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് മരണപ്പെട്ടിരുന്നു. ജെസിബി ഉപയോഗിച്ചുള്ള തെരച്ചിലിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ രണ്ട് പേർക്ക് ഇളുപ്പം പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച...
ശശി തരൂരിന്റ സർവ്വേ തള്ളി രമേശ് ചെന്നിത്തല
Kerala News, Latest news, Top News

ശശി തരൂരിന്റ സർവ്വേ തള്ളി രമേശ് ചെന്നിത്തല

ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം. കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും നേതൃത്വം കണ്ടെത്തി. ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ഡോക്ടർ ശശി തരൂർ എംപി പോസ്റ്റ് ഷെയർ ചെയ്തതെന്നും വിലയിരുത്തൽ. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതൽ പേർ മുഖ്യമന്ത്രിയായി കോൺഗ്രസിൽ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സർവേയിൽ പറഞ്ഞിരുന്നത്. ഈ സർവ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ...
കൈക്കൂലി കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം
Kerala News, Latest news, Top News

കൈക്കൂലി കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിംഗിൾ ബെഞ്ച് ആണ് ജാമ്യ ഉത്തരവ് നൽകിയത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നൽകിയ പരാതിയെ തുടർന്നാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ തന്നെ സംഭവത്തിൽ നേരിട്ട് പങ്കുണ്ടായിരുന്ന മൂന്നു പേർ ജാമ്യത്തിലിറങ്ങിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു ജാമ്യ ഹർജിയിൽ ശേഖർ കുമാർ ഉന്നയിച്ചത്. അന്വേഷണത്തിൽ പൂർണ്ണ സഹകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. Tag: ED Assistant Director Shekhar Kumar granted anticipatory bail in bribery case...
കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
Kerala News, Health, Latest news, Top News

കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്. സംസ്ഥാനത്ത് 116 പേരാണ് ഹൈറിസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്ര സംഘം മലപ്പുറത്ത് എത്തിയത്. നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ ആരോഗ്യനില നേരിട്ടെത്തി കേന്ദ്ര സംഘം വിലയിരുത്തി. ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാഷണൽ ജോയിൻറ് ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇവർ മലപ്പുറം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന...
വീണ്ടും ട്രോളി മന്ത്രി
Latest news, Kerala News, Top News

വീണ്ടും ട്രോളി മന്ത്രി

സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ– ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര്‌ മാറ്റാൻ തീരുമാനമായതിന് പിന്നാലെ വീണ്ടും ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര്‌ ജാനകി എന്നതിനു പകരം ‘ജാനകി. വി’ എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രി, വി ശിവൻകുട്ടിയെന്ന് സെൻസർ ബോർഡിനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. 'വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കിൽ ഇപ്പൊ ചേർക്കേണ്ടി വന്നേനെ', 'ഇങ്ങള് രക്ഷപ്പെട്ടു', 'അപ്പോൾ നിങ്ങളുടെ പേരിൽ സിനിമ എടുക്കാം'- തുടങ്ങി നിരവധി രസകരമായ കമന്റുകളും കുറിപ്പിന് ലഭിച്ചു. സിനിമയുടെ പേരുമാറ്റൽ വിവാദമായതിന് പിന്നാലെ 'എന്റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!'- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. Tag: Again the trolley minister...
അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം
Top News, Kerala News, Latest news

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി ശശി തരൂ‍ർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു. Tag: Shashi...
വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി ജയരാജനും വയനാട്ടിലേക്ക്
Kerala News, Latest news, Top News

വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി ജയരാജനും വയനാട്ടിലേക്ക്

സിപിഎം. വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെച്ച ...
‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി
Kerala News, Latest news, Top News

‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി

തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Tag: 'Boyfriend responsible for death': Trans woman hanged from carport of man's house after Instagram post...
തിങ്ങിനിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ
Top News, Kerala News, Latest news

തിങ്ങിനിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ

സെൻട്രൽ ജയിലുകളിൽ കഴിയുന്നത് അനുവദിച്ചതിനെക്കാൾ ഇരട്ടിയിലധികം തടവുകാരാണ്. ഏറ്റവും കൂടുതൽ തടവുകാരുള്ളത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 727 പേരെ പാർപ്പിക്കാൻ അനുമതിയുള്ള ജയിലിൽ പാർപ്പിച്ചിരിക്കുന്നത് 1,600 തടവുകാരെയാണ്. ജില്ലാ ജയിൽ ഉൾപ്പെടെയുള്ള മറ്റ് ജയിലുകളിലും സമാന സ്ഥിതിയാണുള്ളത്. തടവുകാരുടെ എണ്ണം കൂടുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. തടവുകാർക്ക് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല. പുതിയ ജയിലുകൾക്കായി സർക്കാർ നടപടി ആരംഭിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം....
മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു
Kerala News, Latest news, Top News

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീ...