കാവേരി നദീജല തർക്കം; തമിഴ്നാട്ടിൽ റെയിൽവേ ട്രാക്കിൽ കർഷക സംഘടനയുടെ പ്രതിഷേധം Tamil Nadu
Tamil Nadu തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിംഗ് ഫാർമേഴ്സ്അസോസിയേഷൻ ട്രിച്ചിയിൽ റെയിൽവേ ട്രാക്കിൽ പ്രതിഷേധ പ്രകടനം നടത്തി. റെയിൽവേ ട്രാക്കിൽ നിന്ന് മുദ്രാവാക്യം വിളിച്ചാണ് കർഷകസംഘം അംഗങ്ങൾ പ്രതിഷേധിച്ചത്.
സെപ്റ്റംബർ 25നും അയ്യങ്കണ്ണുവിന്റെ നേതൃത്വത്തിലുള്ള കർഷകർ പ്രതിഷേധിച്ചിരുന്നു. തമിഴ്നാട്ടിൽ നിലനിൽക്കുന്ന 'കുരുവൈ' കൃഷിയെ രക്ഷിക്കാൻ കാവേരി ജലം പങ്കിടണമെന്ന് ആവശ്യപ്പെട്ട് അർധനഗ്നരായി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കടിച്ച് പിടിച്ചാണ് പ്രതിഷേധിച്ചത്.
https://www.youtube.com/watch?v=rn1HXHnekYo
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ പ്രശ്നം വിലയിരുത്താൻ കമീഷൻ വേണമെന്ന് കോൺഗ്രസ് എം.പി പി. ചിദംമ്പരം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
"ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റംഗമാണ്. എനിക്ക് തമിഴ്നാടിന്റെ ആവശ്യങ്...
