BREAKING NEWS


Business

Business

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് അപകടം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പവർ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകര്‍ വേഗത്തില്‍ ഇടപെട്ടാണ് താരത്തെ രക്ഷപ്പെടുത്തിയത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തില്‍ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കണ്ണൂരാണ് പ്രധാന ലൊക്കേഷന്‍. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വെള്ളം. ...
Business

അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതമാണ്, ഭാവി വധുവിനെ കുറിച്ച് മിനിസ്ക്രീൻ താരം രാഹുൽ രവി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനാവുകയാണ്. ലക്ഷ്മി എസ് നായർ ആണ് വധു. നടൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പ്രീവെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ നടൻ പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പും വൈറലായിട്ടുണ്ട്. രാഹുലിന്റ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ  അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും...
Business, World

കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്

പരീക്ഷണം നിര്‍ത്തിവച്ചു കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളുടെ നിര്‍മ്മാണവും പരീക്ഷണവും ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നടന്നു വരികയാണ്. നിരവധി പേര്‍ ഇതിനോടകം കോവിഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുനതാണ്. കോവിഡ് വാക്സിന്‍ എടുത്തവരില്‍ എച്ച്‌ഐവി പരിശോധനാ ഫലം പോസിറ്റീവ് കണ്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി...
Business

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ദേശീയപാതയില്‍ ടോള്‍ പ്ലാസ ഉണ്ടാകില്ല: നിതിന്‍ ഗഡ്കരി

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയപാതയിലും ടോള്‍ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം നല്‍കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജിപിഎസ് ടെക്നോളജി ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കും. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. അസോചം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല...
Business

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ദില്ലി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു ഡി വിജയമോഹന്‍. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ദില്ലി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ് ജയശ്രിയാണ് ഭാര്യ. അഡ്വ വി എം വിഷ്ണു മകനാണ്. ...
Business

വഴിയോര കച്ചവടത്തില്‍ നിന്ന് മോഡലായി അതിഥി തൊഴിലാളി;വ്യത്യസ്‍തമായ ഫോട്ടോ ഷൂട്ടുകളിലൂടെ മഹാദേവൻ തമ്പി

വ്യത്യസ്‍തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. അതിഥി തൊഴിലാളിയായ യുവതിയെ തന്റെ മോഡലാക്കിയാണ് പുതിയ ഫോട്ടോ ഷൂട്ട് മഹാദേവൻ തമ്പി ഒരിക്കിയിരിക്കുന്നത്. കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ആസ്മാന്‍ എന്ന പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നുഷൂട്ട്.  കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയാണ് ആസ്മാന്‍. സ്റ്റുഡിയോയിൽ ഏറെ കൗതുകത്തോടെയാണ് ആസ്മാന്‍ നിന്നത്. ക്യാമറ, ലൈറ്റ്, പോസ് ചെയ്യേണ്ടത് എങ്ങനെ എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിലെ അപരിചിതത്വം മാറിയതോടെ ശരിക്കുമൊരു മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്...
Business

മെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയില്‍

എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തില്‍ കരിക്ക് വില്‍പ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയില്‍ മുറിവുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Business

ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്

ഡല്‍ഹി : ഡല്‍ഹി എയിംസില്‍ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മില്‍ സങ്കർഷം . നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളി മാറ്റിയാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതലാണ് നഴ്‍സുമാര്‍ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട്...
Business

ക്രിസ്മസ് ക്വയറിന് നേരെ വെടിവെയ്പ്പ്; ന്യൂയോര്‍ക്കില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയര്‍ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമീപം വെടിയുതിര്‍ത്ത ഒരാളെ പൊലീസ് വെടിവച്ച് കൊന്നു. സെന്റ് ജോണ്‍ ദ് ഡിവൈന്‍ കത്രീഡലിന് സമീപമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ മറ്റാര്‍ക്കും പരുക്കില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 200 ഓളം പേരാണ് കത്രീഡലിന് മുന്നില്‍ ക്വയര്‍ കേള്‍ക്കാനായി എത്തിയിരുന്നത്. ക്വയര്‍ സമാപ്പിച്ചതിന് പിന്നാലെ അക്രമി തോക്കുമായെത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളോട് തോക്ക് താഴെ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പൊലീസും അക്രമിയും തമ്മില്‍ വെടിവെപ്പുണ്ടാുകയും അക്രമി കൊല്ലപ്പെടുകയുമായിരുന്നു. അക്രമിയുടെ കയ്യില്‍ നിന്നും രണ്ട് തോക്കുകളും, ഗ്യാസ് ക്യാന്‍, കത്തി എന്നിവയും പൊലീസ് കണ്ടെത്തി. തോക്കുമായെത്തിയ അക്രമ...
Business

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ചു; 25കാരന് ദാരുണാന്ത്യം

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭോപ്പാലിലാണ് സംഭവം. വ്യാഴാഴ്ചയാണ് ബാബു മീണ എന്ന യുവാവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 10 ലൈംഗിക ഉത്തേജനഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന്‍ എസ്ഐ ദേവേന്ദ്ര പറഞ്ഞു. അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബര്‍ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ചതായി സഹോദരന്‍ സോനു പൊലീസിനോട് പറഞ്ഞു. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി. ഡിസംബര്‍ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണി...