BREAKING NEWS


ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 22 ലേക്ക് മാറ്റി

By sanjaynambiar
axiom jpg

ന്യൂയോർക്ക്: ശുഭാംശു ശുക്ലയുടെയുടെ ബഹിരാകാശ യാത്ര ആക്സിയം 4 ദൗത്യം ജൂൺ 22 ലേക്ക് മാറ്റി. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തവണയാണ് ആക്സിയം 4 വിക്ഷേപണം മാറ്റിവയ്ക്കുന്നത്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്.

ഫ്ലോറിഡയിലെ കെന്നഡീസ് സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും സഞ്ചാരികളുണ്ട്. ദൗത്യസംഘം 14 ദിവസം പരീക്ഷണങ്ങളുമായി ഐ എസ്എസിൽ കഴിയും.

മെയ് 29നാണ് ആക്സിയം 4 ന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ 10 ലേക്ക് മാറ്റി. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും 11ലേക്ക് മാറ്റി. പിന്നീട് 19 ന് വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും തീയതി വീണ്ടും മാറ്റി ജൂൺ 22ന് വിക്ഷേപിക്കുമെന്നാണ് അറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *