BREAKING NEWS


രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കും

By sanjaynambiar
rajendra vishwanath arlekar

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. കേരള ശ്രീ പുരസ്കാരദാന ചടങ്ങുകൾ, സത്യപ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളിൽ നിന്നാണ് ഭാരതാംബ ചിത്രം ഒഴിവാക്കുന്നത്. എന്നാൽ രാജ്ഭവന്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും ഉണ്ടാകും. ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്ക് കൊളുത്തുന്നതും സർക്കാർ എതിർത്തതിനെ തുടർന്ന് സർക്കാരുമായി ഉടക്കാൻ ഇല്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *