BREAKING NEWS


എസ്.എസ്.എൽ.സി, പ്ലസ് ടു: പാഠങ്ങൾ കുറയ്‌ക്കും

By sanjaynambiar
Schools re open 20201022 402 602 570 850

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളുടെ പാഠങ്ങൾ കുറയ്ക്കും. ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠങ്ങൾ എസ്.സി.ഇ.ആർ.ടി തീരുമാനിക്കും. ഇന്നലെ രാത്രി വൈകിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗമാണ് മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചത്.

സ്‌കൂൾ തുറക്കുന്ന ജനുവരി ഒന്നുമുതൽ എത്തുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കുറ‌‌യ്‌ക്കും. എണ്ണം സ്‌കൂളുകൾക്ക് തീരുമാനിക്കാം.പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.വിദ്യാർത്ഥികൾക്ക് പഠനത്തിന് കൗൺസലിംഗ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിക്കും.യോഗത്തിൽ ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമുൾപ്പെടെ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *