BREAKING NEWS


കലാമിന് പുഷ്പ്പം അർപ്പിക്കാൻ ഇനി ശിവദാസൻ ഇല്ല

By sanjaynambiar

മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പം കൊണ്ട് അലങ്കരിച്ച് ശ്രദ്ധ നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. ശിവദാസൻ പ്രശസ്തനായതിന്റെ അസൂയ കാരണം പറവൂർ ഏഴിക്കര സ്വദേശി രാജേഷ് ശിവദാസനെ കൊന്നത് എന്നാണ് പോലീസ് നിഗമനം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ac69321d 2575 4979 9a5b 1ca2cce07e05

ശരീരത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം രാജേഷിലേക്ക് വഴി വെച്ചത്. കൊല്ലം കോയിവിള പുത്തൻ വീട്ടിൽ ശിവദാസൻ 2 തവണ എപിജെ അബ്ദുൽ കലാമിനെ നേരിട്ട് കണ്ടിട്ടുണ്ട്. ആ ഓർമകളിൽ ആണ് 2016 മുതൽ നിത്യവും വൃത്തിയാക്കി പൂക്കൾ വെയ്ക്കുന്നത്.

ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് ശിവദാസൻ ജീവിച്ചത്. ഉറക്കം ഏതെങ്കിലും ഒരു കടവരാന്തയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *