BREAKING NEWS


കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ

By newsvigil admin
istockphoto 466506979 612x612 1

തിരുവനന്തപുരം:  കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ലഭിച്ചു. നാഗർകോവിൽമംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്ത്–മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിലാണ് പുതിയ സ്റ്റോപ്പ്.

മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായതെന്നും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്ക് ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *