BREAKING NEWS


ട്രംപിൻ്റെ സ്വകാര്യ റിസോർട്ടിൽ തോക്കുമായി അതിക്രമിച്ച് കയറിയ ആളെ വെടിവച്ചു കൊന്നു

By newsvigil admin
donald trump

ഫ്ലോറിഡയിലെ മാർ എ ലാഗോ വസതിയിലേക്കും സ്വകാര്യ ക്ലബ്ബിലേക്കും ആയുധവുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച ആളെ യു.എസ്. രഹസ്യസേന വെടിവെച്ച് കൊന്നു. ഇയാളുടെ കൈവശം പിസ്റ്റളും പെട്രോൾ കാനും ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയ ട്രംപ്യും വൈറ്റ് ഹൗസ്യിൽ ആയിരുന്നു. ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം നടന്നതെന്ന് പാം ബീച്ച് കൗണ്ടി പൊലീസ് വ്യക്തമാക്കി.

ആയുധധാരിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവെന്നാണ് വിശദീകരണം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ആക്രമിയുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *