ടെഹ്റാൻ: ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി . നിലവിൽ ലഭ്യമായ യാത്രാ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് അറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനുവരി അഞ്ചിന് നൽകിയ നിർദേശത്തിന്റെ തുടർച്ചയായാണ് പുതിയ മുന്നറിയിപ്പ്.

ഇറാൻയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ രേഖകൾ കൈവശം വെക്കണമെന്നും എംബസി അറിയിച്ചു. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്: +989128109115, +989128109109.
അമേരിക്കയുടെ സൈനിക നീക്കങ്ങൾ ഇറാനിൽ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യക്കാർ കഴിയുന്നത്ര വേഗം സുരക്ഷിതമായി മടങ്ങണമെന്നാണ് നിർദേശം.
