BREAKING NEWS


‘മിന്നൽ മാജിക്’… കേരള സർക്കാരിൻ്റെ ബ്രാൻഡിക്ക് പേരായി; ഒരു മാസത്തിനകം ബെവ്കോ ഔട്ട്ലെറ്റിലെത്തും

By newsvigil admin
nm 2026 02 21T085258.451

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് വിപണിയിലിറക്കുന്ന ബ്രാൻഡി മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന പുതിയ പേര് നൽകി. ഇന്ന് നടന്ന വിദേശമദ്യ പ്ലാൻ്റ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചു . മുൻപ് ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പരിഗണിച്ചിരുന്നത്.

ഒരു മാസത്തിനകം ‘മിന്നൽ മാജിക്’ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം അരലിറ്റർ ബോട്ടിലായിരിക്കും വിപണിയിലെത്തുക. താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു.

പാലക്കാട് പ്രവർത്തനം ആരംഭിക്കുന്ന പുതിയ പ്ലാൻ്റിൽ ദിവസേന 1,08,000 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും. പേരിനായി ബെവ്‌കോ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചപ്പോൾ ഏകദേശം 40,000 നിർദേശങ്ങളാണ് ലഭിച്ചത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അവ പരിഗണിക്കാൻ സാധിക്കാതിരുന്നതിനാൽ വകുപ്പ് തന്നെ പുതിയ പേര് നിർദേശിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *