BREAKING NEWS


പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധികരീകിച്ചു

By newsvigil admin
ElectioncommissionBiharvoterlist 1754884823014 78588099 3ded 43f8 8dc2 d700b8603fe6 900x506 1

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് ശേഷം പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍  പുറത്തിറക്കി. പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 8.9 ലക്ഷം പേരുടെ പേര് പട്ടികയില്‍നിന്ന് പുറത്തായി.

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. ബൂത്ത് തല പട്ടിക പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക പോര്‍ട്ടലിലെ Kerala SIR Final Electoral Roll ലിങ്ക് വഴിയോ പ്രത്യേക ഇ-റോള്‍ ഡൗണ്‍ലോഡ് പോര്‍ട്ടല്‍ വഴിയോ പരിശോധന സാധ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *