കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ്യ്ക്ക് സ്ഥലംമാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് നിയമനം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജിക്കാണ് എറണാകുളത്ത് പകരം ചുമതല നൽകിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് കേരള ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ പുറത്തിറക്കി.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം വർഗീസ്. മുമ്പ് പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും കേസിന്റെ വിചാരണ നടക്കുന്നതിനാൽ നടപടി മരവിപ്പിച്ചിരുന്നു. വിധി പ്രസ്താവം പൂർത്തിയായതോടെയാണ് സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നത്. വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഹണി എം വർഗീസിന് മുന്നിൽ പരിഗണനയ്ക്കെത്തിയത്. ഹണി എം വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണൻ എറണാകുളത്ത് നിയമിതനായി. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി എസ് ശശികുമാർനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചു.
2019ൽ അന്ന് സിബിഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ 8ന് കേസിൽ വിധി പ്രസ്താവിച്ചു. ഒന്നാം മുതൽ ആറാം പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചപ്പോൾ, എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിട്ടു.സാധാരണ ജഡ്ജിമാർക്ക് മൂന്ന് വർഷത്തിൽ ഒരിക്കൽ സ്ഥലംമാറ്റം നടക്കാറുണ്ടെങ്കിലും, കേസിന്റെ വിചാരണ നീണ്ടതിനെ തുടർന്ന് ഹണി എം വർഗീസിന്റെ സ്ഥലംമാറ്റം വൈകിയിരുന്നു. വിധി വന്നാൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
Related posts:
- കേരളത്തിലെ ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്: കന്യാസ്ത്രികളുടെ അറസ്റ്റിൽ അന്വേഷണം നടത്തും
- പെട്രോള്‍ പമ്പുകളിലെ ടോയ്ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉത്തരവിറക്കി ഹൈക്കോടതി
- എംഎസ്സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
- ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി
