തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം ഉണ്ടായിരുന്നത്.

എംഐസിഇ ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് പ്രത്യേക അനുമതിയോടെ പുലർച്ചെ 3 വരെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇതിന് വാർഷിക ലൈസൻസ് ഫീസായി അധികമായി അഞ്ച് ലക്ഷം രൂപ നൽകേണ്ടിവരും. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിനായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെയാണ് സർക്കാർ നടപടി.
