ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ സംഘടിപ്പിച്ച സമതാ ദിവസ് പരിപാടിക്കിടെ ചരിത്രകാരന് പ്രൊഫ. എസ്. ഇര്ഫാന് ഹബീബിന് നേരെ ആക്രമണം .പ്രസംഗം നടത്തുന്നതിനിടെ അജ്ഞാതര്‍ മാലിന്യവെള്ളം നിറച്ച പാത്രം അദ്ദേഹത്തിന്മേല് എറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരുവശത്ത് നിന്നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവര്‍ ആരെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിന് പിന്നില്‍ എബിവിപിയാണെന്നാരോപിച്ച് വിദ്യാര്‍ഥി സംഘടനയായ ഐസ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ പ്രതികരിച്ച ഇര്ഫാന് ഹബീബ്, രാജ്യത്ത് റോഡിലിറങ്ങാനും സ്വതന്ത്രമായി സംസാരിക്കാനും പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പറഞ്ഞു.
