BREAKING NEWS


മേഘാലയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ മരിച്ചു

By sanjaynambiar
newsmalayalam 2026 02 05 lpq01fco meghalaya coal mines blast

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം.  മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *