1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം പ്രമേയമാക്കിയ ഈ ചിത്രം ആദ്യദിനം ആരാധകരെ ആവേശത്തിലാഴ്ത്തി.
ആദ്യദിന കളക്ഷൻ (India Net): ഏകദേശം 30 കോടി രൂപ.ഗ്രോസ് കളക്ഷൻ (Worldwide): ഇന്ത്യയിൽ നിന്നുള്ള 36 കോടിയും വിദേശത്തു നിന്നുള്ള 5 കോടിയും ചേർത്ത് ആകെ 41 കോടി രൂപ. സണ്ണി ഡിയോളിന്റെ തന്നെ ‘ഗദർ 2’ നേടിയ 40.1 കോടിയുടെ റെക്കോർഡ് മറികടക്കാൻ ആയില്ലെങ്കിലും, സമീപകാലത്തെ വമ്പൻ ഹിറ്റായ രൺവീർ സിംഗിന്റെ ‘ധുരന്ധറിനെ’ (ആദ്യദിനം 27 കോടി) മറികടക്കാൻ ബോർഡർ 2-ന് സാധിച്ചു.

സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഹോഷിയാർ സിംഗ് ദാഹിയയായി എത്തിയ വരുൺ ധവാന്റെ പ്രകടനം കരിയർ ബെസ്റ്റ് ആണെന്നാണ് പ്രേക്ഷക പ്രതികരണം.
തിയേറ്റർ ഒക്യുപ്പൻസി: രാത്രി ഷോകളിൽ 48% വരെ ഒക്യുപ്പൻസി രേഖപ്പെടുത്തി. നോർത്ത് ഇന്ത്യയിൽ സിംഗിൾ സ്ക്രീനുകളിൽ ചിത്രം വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.റിപ്പബ്ലിക് ദിന അവധി കൂടി വരുന്നതോടെ ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ഭാഗത്തിന്റെ ആവേശം ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
