BREAKING NEWS


കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി; നില ഗുരുതരം

By sanjaynambiar
12th grade

കണ്ണൂർ: പയ്യാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

​സമയം: രാവിലെ 8.30-ന് ക്ലാസ് ആരംഭിക്കാനിരിക്കെയാണ് സംഭവം. നേരത്തെതന്നെ സ്കൂളിലെത്തിയ വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോവുകയായിരുന്നു. മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനി വീണത് സ്കൂളിലെ ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ്. വീഴ്ചയുടെ ആഘാതത്തിൽ സാരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.വിദ്യാർത്ഥിനി ഇത്തരമൊരു നടപടി സ്വീകരിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പയ്യാവൂർ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *