BREAKING NEWS


സമൂഹമാധ്യമങ്ങളിലൂടെ കലാപശ്രമം: മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു

By sanjaynambiar
league

​കാസർകോട്: വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലീസ് നടപടിയെടുത്തത്.
​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂർ മടക്കരയിൽ മുസ്ലിം ലീഗ് – സി.പി.ഐ(എം) പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, തുരുത്തിയിലെ പള്ളി ആക്രമിക്കപ്പെട്ടുവെന്ന രീതിയിൽ നഫീസത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *