BREAKING NEWS


നോർക്ക കെയർ  ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

By sanjaynambiar
logo meta

പ്രവാസി കേരളീയർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായ കേന്ദ്രം ആരംഭിച്ചു. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3.00 മുതൽ 3.45 വരെ വിഡിയോ കോൺഫറൻസിംഗ് മുഖേന സേവനം ലഭ്യമാകും.

സേവനം ഉപയോഗിക്കാൻ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നൽകുന്ന വിഡിയോ കാൾ ലിങ്ക് വഴി പ്രവേശിക്കണം. എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 30 ആയതിനാൽ, യോഗ്യരായവർ സമയത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.

എൻറോൾമെന്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഈ സമയത്ത് നേരിട്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയും. വിദേശത്തുള്ള പ്രവാസികൾക്കും കേരളത്തിലേക്ക് മടങ്ങിയെത്തിയ റിട്ടേൺ പ്രവാസികൾക്കും ഈ ഒരൊറ്റ പ്ലാറ്റ്ഫോം വഴി തത്സമയം മാർഗനിർദേശം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *