BREAKING NEWS


തീവ്ര വോട്ടർപട്ടിക പരിഷ്കരണം:രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്

By sanjaynambiar
ElectioncommissionBiharvoterlist 1754884823014 78588099 3ded 43f8 8dc2 d700b8603fe6 900x506 1

സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും. ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പൂർണ പിന്തുണ നൽകണമെന്ന് യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിക്കും.

അതേസമയം, യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. ആദ്യഘട്ട യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ SIR നടപടികൾ സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്നും റേഷൻ കാർഡ് തിരിച്ചറിയൽ രേഖയാകാൻ അനുവദിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *