BREAKING NEWS


ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; ധാരണാപത്രം ഒപ്പിട്ടു

By sanjaynambiar
hal

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്,

 റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യുഎസി) സഹകരിച്ചാണ് ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ധാരണയായിരിക്കുന്നത്.

ഇത് ആദ്യമായിയാണ് ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ യാത്രാ വിമാനം നിര്‍മ്മിക്കുന്നത് എച്ച്എഎസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു പറയുന്നു. യുഎസിയുമായുള്ള പങ്കാളിത്തം പരസ്പര വിശ്വാസം പ്രതിഫലിപ്പിക്കുന്നുവെന്നും, വ്യോമയാന മേഖലയില്‍ ആത്മനിര്‍ഭര ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും എച്ച്എഎല്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *