BREAKING NEWS


ശബരിമല സ്വർണക്കൊള്ള; വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ എസ്ഐടി

By sanjaynambiar
images 90

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും.  ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റി നിന്നും കണ്ടെത്തിയ 76 ഗ്രാമിന്റെ 9 ആഭരണങ്ങളും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും പരിശോധിക്കും. കൂടാതെ പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

 സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ  ഇടപാടുകളും സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്‌ഐടി പരിശോധിച്ചിരുന്നു. കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് എസ്ഐടിയുടെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *