BREAKING NEWS


ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്

By sanjaynambiar
images 92

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ് ശുപാർശ ചെയ്തു. നവംബർ 23 നാണ് ബി. ആർ ഗവായ് വിരമിക്കുന്നത്. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.

ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി 2000 ജൂലെ 7 ന് ജസ്റ്റിസ് സൂര്യകാന്ത് നിയമിതനാകുന്നത്. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. രണഘടന, സേവനം, അഭ്യന്തര കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിസ് സൂര്യകാന്ത് നിരവദി സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, ബാങ്കുകൾ എന്നിവയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *