BREAKING NEWS


തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയണം; നവകേരള  ക്ഷേമ  സർവേയുമായി  സർക്കാർ

By sanjaynambiar
pinarayi vijayan

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സർവേയുടെ ഏകോപനവും വിലയിരുത്തലും നിർവഹിക്കുക. കൂടാതെ ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും ക്രമീകരിക്കും.

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *