BREAKING NEWS


ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല; മുന്നറിയിപ്പുമായി കരസേനാ മേധാവി

By sanjaynambiar
000upp 1754860063866 cd8a54e0 db3e 4146 964d ae298ff2d0fa 900x515 1

രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്ന് അദ്ദേഹം പറഞ്ഞു.

അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച എൽ-70 എയർ ഡിഫൻസ് തോക്കിന്റെ പൂജ ഗുജറാത്തിലെ ഭുജ് മിലിട്ടറി ബേസിൽ നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഇതിനു പിന്നാലെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *