BREAKING NEWS


50,000 കോടി ഡോളര്‍ കടന്ന് മസ്കിന്‍റെ ആസ്തി; ലോകത്തിലെ ആദ്യ ട്രില്യണയർ ഡോളർ ആസ്തി നേടിയ വ്യക്തിയായി ഇലോൺ മസ്‌ക്

By sanjaynambiar
images 49

 

വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ടെസ്‍ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്‍റെ സമ്പത്തിന്‍റെ വലിയ ഭാഗം. ഈ വര്‍ഷം ഇതുവരെ 14 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ ആണ് രണ്ടാം സ്ഥാനത്ത്. ഇലോൺ മസ്കിൻ്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ മാത്രം പിന്നിലാണ് അദ്ദേഹം. മറ്റ് സംരംഭങ്ങളായ എഐ സ്റ്റാർട്ടപ്പ് xAI, സ്പേസ്എക്സ് എന്നിവയുടെ മൂല്യം വര്‍ധിച്ചതും മസ്കിന് നേട്ടമായി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *