BREAKING NEWS


അഹിംസയുടെ പ്രവാചകൻ മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

By sanjaynambiar
images 46

ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ആചരിക്കുന്നു. സഹന സമരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച മഹാനായ നേതാവിന്റെ ജന്മ വാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു.

ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവെച്ചു. ഗാന്ധി ദർശനങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ഇരുവരും രാജ്യവാസികൾക്ക് വിജയദശമി ആശംസകളും നേർന്നു.

“ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗം സേവനത്തിലും കാരുണ്യത്തിലും ഒളിഞ്ഞിരിക്കുന്നു എന്നതാണ് ഗാന്ധിജി പഠിപ്പിച്ചത്. വികസിത ഭാരതത്തിന്റെ അന്വേഷണത്തിൽ രാജ്യം അദ്ദേഹത്തിന്റെ പാത പിന്തുടരും,” എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *