BREAKING NEWS


ചാമ്പ്യൻസ് ബോട്ട് ലീഗ്; മത്സരങ്ങൾ ഒക്ടോബർ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By sanjaynambiar
cbl20241202163409 2267 1

 

കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അഞ്ചരക്കണ്ടി പുഴയിൽ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനാവും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക.

മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടി പുഴയിലാണ് വള്ളംകളി മത്സരം നടത്തുക. മത്സരത്തിനായി ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കടമ്പൂർ, പിണറായി, ധർമടം, പെരളശ്ശേരി എന്നീ അഞ്ച് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് തെരെഞ്ഞെടുത്തത്. ള്ളങ്ങൾ എത്തിക്കുക കാസർകോഡ് ജില്ലയിൽ നിന്നുമാണ്. മുഴപ്പിലങ്ങാട് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്സണായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *