BREAKING NEWS


ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാൽ, ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

By sanjaynambiar
Mohanlal 1758373661040 247c3ca3 1532 4567 b2a7 89cfdc0098c1 900x506 1

 

ന്യൂഡൽഹി; 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചലച്ചിത്ര ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഏറ്റുവാങ്ങും. ഈ വർഷം മലയാള സിനിമയ്ക്ക് അഞ്ച് പുരസ്‌കാരങ്ങൾ ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിനായി വിജയരാഘവൻ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നേടി. അതേ ചിത്രത്തിനായി മിഥുൻ മുരളി മികച്ച എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം. കെ. രാംദാസ് സംവിധാനം ചെയ്ത “നെകൽ” പുരസ്‌കാരം നേടി. പുരസ്‌കാര വിതരണത്തിന് ശേഷം കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിൽ അവാർഡ് ജേതാക്കൾ പങ്കെടുക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *