BREAKING NEWS


അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എ ഐ : എം.വി.ഗോവിന്ദന്‍

By sanjaynambiar

 

ആഗോള അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൂവായിരം പേര്‍ പങ്കെടുക്കേണ്ട പരിപാടിയിൽ 4600 പേര്‍ പങ്കെടുക്കുകയും ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ AI ആണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറിച്ചുള്ളത് കള്ളപ്രചാരണമാണ്.

ശബരിമലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കാൻ സർക്കാരിനു കഴിഞ്ഞു. ഒരേവേദിയിൽ എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും അണിനിരത്താനായത് നേട്ടമായി കാണുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വന്നിറങ്ങിയത് ഒരു സ്റ്റേയ്റ്റ്മെന്റായായി കാണാം. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ആ സ്റ്റേറ്റ്മെന്റിന് അടിവരയിട്ടു. കൂടുതൽ ഭേദഗതികൾ നേരത്തെ തയ്യാറാക്കിയ ശബരിമല മാസ്റ്റർ പ്ലാനിൽ വരുത്താനുണ്ടായില്ല. മറ്റൊന്ന് ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിത ബുദ്ധി ഉപയോഗിക്കണമെന്നാണ്. ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാൻ 18 അംഗ സമിതി രൂപീകരിച്ച് സംഗമം പിരിഞ്ഞു. പദ്ധതികൾ ഏറ്റെടുക്കാൻ ചിലർ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *