BREAKING NEWS


സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ അഫ്ഗാൻ സർവകലാശാലകളിൽ വേണ്ട! 140 പുസ്തകങ്ങൾ താലിബാൻ നിരോധിച്ചു

By sanjaynambiar
3O8A1569 1024x683 1

 

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാല പാഠ്യപദ്ധതികളിൽ അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടം.
മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്. സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം ‘കെമിക്കൽ ലാബിലെ സുരക്ഷ’ എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് അധാർമികത തടയുക എന്നതാണ് താലിബാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാലു വർഷം മുൻപ് അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.ഏറ്റവും പുതിയതാണ് ഈ ഉത്തരവ്. നേരത്തെ ആറാം ക്ലാസിന് മുകളിലേക്ക് വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കിയിരുന്നു. 2024 അവസാനത്തോടെ മിഡ്‌വൈഫറി കോഴ്‌സുകൾക്കും താലിബാൻ നി​രോധനം ഏർപ്പെടുത്തി. കുണ്ടുസ്, ബദക്ഷാന്‍, ബാഗ്ലാന്‍, തഖര്‍, ബല്‍ഖ് എന്നീ അഞ്ച് പ്രവിശ്യകളിലായി സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ മേഖല, പൊതു മേഖലാ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം ഇന്റര്‍നെറ്റ് സംവിധാനവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *