BREAKING NEWS


പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു

By sanjaynambiar
PM Modi in Manipur

 

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.
ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ്. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അസമിലേക്ക് യാത്ര തിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *