BREAKING NEWS


പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു

By sanjaynambiar
jBPJ3M5t d6ff2d4d 4ca3 442e 827f 6864233b4110 scaled 1

 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുമ്പ് ചുരാചന്ദ്പൂരിൽ സംഘർഷം ഉണ്ടായി. മോദിയുടെ പരിപാടികൾക്കായി ഒരുക്കിയിരുന്ന തോരണം തകർക്കാനുള്ള ശ്രമം സംഘർഷത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസും അക്രമികളും ഏറ്റുമുട്ടി., മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ നിരോധിത സംഘടനകളായ ആറു കൂട്ടായ്മകൾ മുന്നോട്ട് വന്നിട്ടുണ്ട്. ‘ദ കോർഡിനേഷൻ കമ്മിറ്റി’യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ദേശീയപാത 2 തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലാക്കി. ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചു.

2023 മെയ് മാസത്തിലെ വംശീയ അക്രമങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണ് ഇത്.ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *