BREAKING NEWS


സൗദി പ്രവാസികൾക്ക് സന്തോഷിക്കാം; വില്ല അപ്പാർട്ട്മെന്‍റ് വാടക നിരക്കുകളിൽ 40 ശതമാനം വരെ ഇടിവ്

By sanjaynambiar
6c2e8757 5c0f 49d6 8ead 56d71beef555

 

റിയാദ്: സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികൾക്ക് പിന്നാലെ റിയാദിൽ വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ എന്നിവയ്ക്ക് വില കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. വൻകിട കമ്പനികളുടെ വരവും, ജോലി തേടി കൂടുതൽ പേർ അയൽ രാജ്യങ്ങളിൽ നിന്നും ചേക്കേറുകയും ചെയ്തതോടെയാണ് റിയാദിൽ വാടക നിരക്ക് കൂടാൻ കാരണമായത്. റിയൽ എസ്റ്റേറ്റ് എക്‌സ്‌ചേഞ്ച് കണക്കുകളിൽ കഴിഞ്ഞ ആഴ്ച മുതൽ വർധിക്കുന്ന നിരക്കിൽ 40% വരെ ഇടിവ് ചൂണ്ടിക്കാട്ടുന്നു.
സൗദി കിരീടാവകാശിയുടെ നിർദേശ പ്രകാരം ഒഴിഞ്ഞു കിടക്കുന്ന റിയാദിലെ ഭൂപ്രദേശത്തിന് വൻ നികുതി ചുമത്താനും തുടങ്ങിയത്കെട്ടിടം പണിയാൻ ഉടമസ്ഥർ നിർബന്ധിതരാകും. ഇതും വാടക വർധന തടയാൻ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

മലയാളി പ്രവാസികൾ താമസിച്ചിരുന്ന പ്രതിവർഷം 12,000 റിയാലെന്ന കുറഞ്ഞ നിരക്കുള്ള കെട്ടിടങ്ങൾക്ക് അയ്യായിരം റിയാൽ വരെ വർധിച്ചു. ഇടത്തരം കെട്ടിടങ്ങൾക്ക് നിരക്ക് പതിനഞ്ചിൽ നിന്നും ഇരുപത്തി രണ്ടിലേയ്ക്കും ഇതിനു മുകളിലേക്കുള്ള കെട്ടിടങ്ങൾക്കും നിരക്ക് കുത്തനെ വർധിച്ചു. ഈ വർധനവിലാണ് ഇപ്പോൾ നേരിയ ആശ്വാസം. എന്നാൽ ഇതോടെ പ്രവാസികളുടെ ജീവിത ചിലവും വർധിക്കാനും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *