BREAKING NEWS


ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

By sanjaynambiar
KWM Boat

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97 ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്നു പുതിയ സ്പെഷ്ല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.

ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍, തിരുവനന്തപുരം നോര്‍ത്ത് സൂറത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷ്ല്‍, മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *