BREAKING NEWS


തൃശൂരിൽ കെഎസ്ആർട്ടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; പന്ത്രണ്ടോളം പേർക്ക് പരുക്ക്

By sanjaynambiar
2018 10 largeimg01 monday 2018 092509079 1544699062 1559833963

തൃശൂർ: തൃശ്ശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *