ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്യാ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് താന്യ. ഡൽഹി വിജയി പാർക്ക് സ്വദേശിയാണ് താന്യ. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ കാനഡയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.

