BREAKING NEWS


എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

By sanjaynambiar
i49dvjd4 air india ahmedabad plane

മുംബൈ: അഹമ്മദാബാദിൽ 270-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ. ”ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് ഞങ്ങൾക്ക് അത്യന്തം വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല” എന്ന് അദ്ദേഹം പറഞ്ഞു. ബാധിതർക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കുമ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *